തിരുവനന്തപുരം: നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് ഫീസ് നിശ്ചയിച്ചു. 4.85 ലക്ഷം രൂപയാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് നിശ്ചയിച്ച ഫീസ്.
കോലഞ്ചേരി, അമല, തൃശൂര്‍ ജൂബിലി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുകളിലെ ഫീസാണ് കമ്മിഷന് ഇന്ന് നിശ്ചയിച്ചത്. അടുത്ത വര്‍ഷമിത് 5.60 ലക്ഷമായി വര്‍ദ്ധിക്കും.
മുന്‍പ് അഞ്ച് ലക്ഷം രൂപയായിരുന്നു ഇവിടുത്തെ ഫീസ്. നേരത്തെ ഈ കോളേജുകളില്‍ എന്‍.ആര്.ഐ സീറ്റില്‍ ആദ്യ വര്‍ഷം 18 ലക്ഷവും രണ്ടാം വര്‍ഷം 20 ലക്ഷവുമായി കണക്കാക്കിയിരുന്നു.