മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയ്ക്കിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. മുത്തൂറ്റിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.ഒരു മലയാളി അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.സജുവിന്റെ മൃതദേഹം നാസിക്കിലെ സിവില്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാസിക്കിലെ ഉന്ദ്വാഡി പ്രദേശത്തുള്ള മുത്തൂറ്റ് ഫിനാന്‍സിലാണ് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം കവര്‍ച്ച ശ്രമം നടത്തിയത്. മുഖം മൂടിയിട്ട് എത്തിയ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ജീവനക്കാരുടെ കൈയ്യില്‍നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതേസമയം ഒരു ജീവനക്കാരന്‍ അപകട സൈറണ്‍ മുഴക്കിയതിനെത്തുടര്‍ന്നാണ് പരിഭ്രാന്തരായ കവര്‍ച്ചക്കാര്‍ വെടിയുതിര്‍ത്തത്. ബ്രാഞ്ച് മാനേജര്‍ സി.ബി ദേശ്പാണ്ഡേ (64), ജീവനക്കാരനായ കൈലാഷ് ജയിന്‍ (25) എന്നിവര്‍ക്കും മറ്റൊരു ജീവനക്കാരനുമാണ് വെടിവെപ്പില്‍ പരിക്കേറ്റത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച സജുവിന്റെ ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും.വിമാനമാര്‍ഗം നാളെ രാവിലെ മാവേലിക്കരയിലെ വീട്ടിലേക്കു കൊണ്ടുവരും.