കോട്ടയം:തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമയായ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില് വിശ്വനാഥന് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലിരിക്കെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കെ.വി.വിശ്വനാഥന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ജൂണിലാണ് വിശ്വനാഥനും ഭാര്യ രമണിയും മരുമകന് ജയചന്ദ്രനും മകള്‍ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്ഡിലാകുന്നത്.ചിട്ടിയും ജുവലറി ബിസിനസും തകര്‍ന്നുവെന്നു കാട്ടി വിശ്വനാഥന് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി വിശ്വനാഥന് അടക്കുമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നൂറ് കോടി രൂപയിലധികം നിക്ഷേപതട്ടിപ്പ് നടന്നതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു.ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്.