തിരുവനന്തപുരം:സി പി ഐക്ക് നല്കിയ ക്യാബിനറ്റ് റാങ്കോടുകൂടിയ നിയമസഭാ ചീഫ് വിപ്പ് പദവിയിലേക്ക് ഒല്ലൂര്‍ എം എല്‍ എ അഡ്വ: കെ രാജനെ നിര്‍ദേശിച്ചു.തിരുവനന്തപുരത്ത് ചേര്‍ന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സിപിഐ ചോദിച്ചു വാങ്ങിയതാണ് ചീഫ് വിപ്പ്് പദവി.എന്നാല്‍ പ്രളയക്കെടുതിയില്‍പ്പെട്ട സംസ്ഥാനത്തിന് ചീഫ് വിപ്പ് പദവി ദുര്ച്ചെലവാകുമെന്ന് അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്നാണ് സ്ഥാനം ഏറ്റെടുക്കാതിരുന്നത്.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ ഐ വൈ എഫ് ദേശീയ സെക്രട്ടറിയുമായ അഡ്വ:കെ രാജന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.എ ഐ എസ് എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി,സംസ്ഥാന ജോയിന്റ് സെക്രട്ടറി,സംസ്ഥാന സെക്രട്ടറി ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി,സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ഭാര്യ അനുപമ.
യോഗത്തില്‍ പി പി സുനീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്,ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്,ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.