തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ റിട്ട. ജില്ലാ ജഡജ് പ്രോമചന്ദ്രനെ നിയമിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ നാല് പേരുടെ ലിസ്റ്റില്‍ നിന്നാണ് റിസീവറെ തിരഞ്ഞെടുത്തത്. നിക്ഷേപകരുടെ നിലാപാട് കൂടി കണക്കിലെടുത്താണ് തിരുവനന്തപുരം സബ് കോടതി ജഡജിന്റെ നടപടി.കേസിന്റെ തുടര്‍ന്നുള്ള നടപടികള്‍ ഇനി മുതല്‍ റിസീവറുടെ മേല്‍നോട്ടത്തിലാകും നടക്കുന്നത്.

കേസിന്റെ നിലപാട് അടുത്ത മാസം 23 ന് കോടതിയെ അറിയിക്കാനും റിസീവര്‍ക്ക് നിര്‍ദേശം കോടതി നല്‍കി.നിര്‍മല്‍ കൃഷ്ണ കബനി ഉടമ കെ. നിര്‍മലന്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയിലാണ് കോടതിയക്കട ഈ തീരുമാനം.അഭിഭാഷകരില്‍ വിശ്വാസമില്ല എന്ന നിക്ഷേപകരുടെ നിലപാടാണ് കോടതിയെ ഇത്തരം തീരുമാനം എടുക്കാന്‍ നിര്‍ബന്ധിച്ചത്.

15,000 ചിട്ടി സംരംഭകര്‍ ഉള്ളതില്‍ 20% തുക നവംബര്‍ മാസത്തില്‍ 800 പേര്‍ക്ക് തിരികെ നല്‍കി എന്ന് നിര്‍മലന്‍ നല്‍കിയ, മൂന്ന് മാസത്തിന് മുന്‍പ് 200 നിക്ഷേപകറുടെ 90% തുക മടക്കി നല്‍കിയതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാത്യമല്ല കോടതിയില്‍ ഹാജരാക്കുന്ന ബാദ്ധ്യതകള്‍ക്ക് പുറമെയുള്ളവരുടെ ബാദ്ധ്യതകള്‍ക്ക് താന്‍ ഉത്തരവാതി അല്ലന്നും പറഞ്ഞിരുന്നു.ഇത് നിക്ഷേപകര്‍ എതിര്‍ത്തു.തുടര്‍ന്നാണ് നിക്ഷേപകര്‍ കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോടതി കേസില്‍ ഇത്തരം നിലപാട് സ്വീകരിച്ചത്.