തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന്റെ പേരില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ എസ്പി ചൈത്ര തേരേസ ജോണിനെതിരെ നടപടിക്കു സാധ്യത.വുമണ്‍ സെല്‍ എസ്പി സ്ഥാനത്തു നിന്നും മാറ്റാനാണ് സാധ്യത.പകരം നിയമനം വൈകിപ്പിക്കാനുമാണ് നീക്കമെന്ന് സൂചനകള്‍.വനിതാ മതില് തീര്‍ത്തതിനു പിന്നാലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് സിപിഎമ്മിന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോഴും നേതാക്കള്‍ക്ക് ചൈത്രയ്ക്കെതിരെ നടപടിയെടുത്തേ മതിയാകൂ എന്ന വാശിയാണ്.
സിപിഎം ഓഫീസില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.റിപ്പോര്‍ട്ടില്‍ ചൈത്രയുടെ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്.എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പോലീസ് കയറിയത് വലിയ പ്രശ്നമാണെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന്,മന്ത്രി എംഎം മണി,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവരും മറ്റു പ്രമുഖ സിപിഎം നേതാക്കളും ചൈത്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.