പൂഞ്ഞാര്‍:സ്വന്തം നാട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിസി ജോര്‍ജിനെ കൂവിത്തോല്‍പ്പിച്ച് നാട്ടുകാര്‍.സ്ഥിരം പിസി ജോര്‍ജ് ശൈലിയില്‍ തിരിച്ചു പറഞ്ഞെങ്കിലും ഒടുവില്‍ പിടിച്ചു നില്ക്കാനാവാതെ പിസി മുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പിസിയെ നാട്ടുകാര്‍ കൂവി വരവേറ്റത്.സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂവലും തുടങ്ങി.എന്നാല്‍ പിസിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ എന്ന മട്ടില്‍ തിരിച്ച് മറുപടിയുമായി പിസിയങ്ങു തുടങ്ങി.
”ഇതാണോ കൂവല്‍. ഇങ്ങനാണോ കൂവുന്നത്.നീയൊക്കെ ഇത് മനസിവച്ചേച്ചാ മതി…പോടാ അവിടുന്ന്.മര്യാദ വേണം.ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍.ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയാക്കെ പോലെ ചന്തയായിട്ട് വളര്‍ന്നവനാ ഞാന്‍.നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍.നിന്നെയൊക്കെക്കാള്‍ കൂടിയ ചന്ത.നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍.നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍.കൂവിയാ ഞാനും കൂവും.മര്യാദ വേണ്ടേ ആള്‍ക്കാര്‍ക്ക്…. കൂവി കഴിഞ്ഞാല്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.
എന്നാല്‍ ഇതുകേട്ടതോടെ നാട്ടുകാര്‍ കൂടുതല്‍ ശക്തിയില്‍ കൂവാന്‍ തുടങ്ങി.അതോടെ സംഗതി കൈയില്‍ നില്‍ക്കില്ലെന്നു മനസിലായ പിസി ചടങ്ങുപോലെ ഉദ്ഘാടനം നിര്‍വഹിച്ച് സ്ഥലം കാലിയാക്കി.