കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നു കാണിച്ച് കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്കു നീതി കിട്ടിയില്ലെന്നും പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നുമാണ് കന്യാസ്ത്രീകളുടെ പരാതിയില്‍ പറയുന്നത്.
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകളും സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരും എത്തിക്കൊണ്ടിരിക്കുകയാണ്.