ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.അന്വേഷണ സംഘം നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ മൊഴിയെടുത്തെങ്കിലും അതില്‍ െവെരുദ്ധ്യങ്ങളുണ്ടെന്നു സൂചനയുണ്ട്.കൂടാതെ രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിലും അന്വേഷണം സമാരന്തരമായി നടക്കുന്നുണ്ട്.
രാജ്കുമാര്‍ ജോലി ചെയ്ത സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പണം രാജ്കുമാര്‍ കുമളിയിലേക്കാണ് കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നത്. ഹരിതാ ഫിനാന്‍സിന്റെ വായ്പ സാമ്പത്തിക തട്ടിപ്പാണെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലോക്കല്‍ പോലീസ് പൂഴ്ത്തിവച്ചതായും ഇത് ഹൈറേഞ്ചിലെ ഒരു എഎസ്ഐക്കു വേണ്ടിയാണെന്നുമാണ് വിവരം.ഈ ഉദ്യോഗസ്ഥന് ഹരിതാ ഫിനാന്‍സില്‍ പങ്കുണ്ടെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
