തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ആരോപണം നേരിടുന്ന ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പി ആയാണ് സ്ഥലംമാറ്റം.മലപ്പുറം ജില്ല പൊലീസ് മേധാവി ടി നാരായണനെ ഇടുക്കി എസ്പിയായി നിയമിച്ചു.
കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ഒന്നാം പ്രതി എസ്ഐ കെ എം സാബു കെബി വേണുഗോപാലിനെതിരെ മൊഴി നല്‍കിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സാമ്പത്തികത്തട്ടിപ്പുകേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത് കെ ബി വേണുഗോപാലിന്റെ അറിവോടെയാണെന്ന് എസ് ഐ മൊഴി നല്‍കിയിരുന്നു. എസ് പി എല്ലാക്കാര്യങ്ങളും അറിഞ്ഞതായും കേസില്‍ ഇടപെട്ടതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.