ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.സൈബര്‍ സെല്ലിനെതിരെയാണ് പരാതി.കസ്റ്റഡി മര്‍ദനത്തില്‍ നടപടി നേരിടുന്ന പോലീസുകാരുടെ ഫോണും ചോര്‍ത്തുന്നതായി ആരോപണമുണ്ട്.ആരോപണം ഗൗരവമേറിയതായതിനാല്ത്തന്നെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ഏഴംഗ ക്രൈംബ്രാഞ്ച് സംഘമാണ് നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്നത്. പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്ത്തന്നെ അന്വേഷണസംഘത്തിന്റെ നീക്കങ്ങള്‍ അറിയാനായി ഫോണ്‍ ചോര്ത്തുന്നതാണെന്നാണ് സംശയം.