തിരു:നെടുങ്കണ്ടത്തെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേറ്റെന്നും അതിനാല്‍ കുറ്റക്കാക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത രാജ്കുമാര് 21നാണ് മരിച്ചത്.
രാജ്കു മാറിന്റെ മരണകാരണം ന്യുമോണിയ ആണെന്നും എന്നാല്‍ രോഗത്തിലേക്കു നയിച്ചത് മുറിവുകള്‍ കൃത്യസമയത്ത് ചികില്സിക്കാതിരുന്നതുകൊണ്ടാണ്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതാണ് മരണ കാരണമെന്ന് രാജ്കുമാറിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.കേസില്‍ ഇതുവരെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.യഥാസമയം വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാത്തതിന് സ്റ്റേഷനിലുള്ള മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും.