തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍പോയ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്.ഹരികുമാറിനും ബിനുവിനും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചു നല്‍കിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നേരത്തേ ഹരികുമാറിനും സംഘത്തിനും ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കുകയും സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്ത നെടുമങ്ങാട് സ്വദേശിയും തൃപ്പരപ്പിലെ ലോഡ്ജ് മാനേജരുമായ സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
ഹരികുമാര്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.സനലിന്റെ മരണം ഉറപ്പിച്ച ശേഷം ഹരികുമാറും ബിനുവും തമിഴ്‌നാട്ടിലെ തൃപ്പരപ്പിലേക്ക് കടന്നു. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കി.ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഹരികുമാര്‍ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ സിംകാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല.