തൃശൂര്‍:പ്രശസ്ത പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ 65 അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെഎറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് കൊടകരയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
1972 മുതല്‍ തൃശൂര്‍ പൂരത്തിലെ തിരുവമ്പാടി മഠത്തില്‍ വരവിന്റെ പഞ്ചവാദ്യമേളപ്രമാണക്കാരനായിരുന്നു അന്നമനട.ഗുരുവായൂരില്‍ ഉത്സവ കാലത്ത് പഞ്ചവാദ്യത്തിന് സ്ഥിര പ്രമാണക്കാരന്‍ ആയിരുന്നു.1952ല്‍ തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ ജനിച്ച പരമേശ്വര മാരാര്‍ കേരള കലാമണ്ഡലത്തിലാണ് തിമില പരിശീലനം നടത്തിയത്.
2007-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌ക്കാരവും 2010-ല്‍ ഫെല്ലോഷിപ്പും നേടി. തിരുവമ്പാടി ദേവസ്വത്തിന്റെ ഗോള്‍ഡ് മെഡല്‍,വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്വര്‍ണ്ണപതക്കം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.