മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വിപണനെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 91.69 പോയന്റ് നഷ്ടത്തില്‍ 32,941.87ലും നിഫ്റ്റി 38.35 പോയന്റ് താഴ്ന്ന് 10,186.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതാണ് ഓഹരി സൂചികകളെ ബാധിച്ചത്. ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി എന്നിവ ലാഭത്തിലും വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവ നഷ്ടത്തിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1159 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1546 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.