പത്തനംതിട്ട: പെരുന്തേനരുവി അണക്കെട്ടിന്റെ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. തീ കണ്ട് എത്തിയ സമീപവാസിയാണ് നദിയിലൂടെ വെള്ളം ശക്തിയായി ഒഴുകുന്നത് കണ്ട് വിവരം കെഎസ്ഇബിയെ അറിയിച്ചത്. 20 മിനിറ്റോളം ഡാമില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകിയെന്നാണ് വിവരം. സംഭവം വന്‍ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കെഎസ്‌സിബിയുടെ പരാതിയില്‍ വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയറോടും റാന്നി തഹസില്‍ദാരോടും പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.