പത്തനംതിട്ട:പത്തനംതിട്ട പ്രളയത്തില്‍ മുങ്ങി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടക്കുന്നു.രക്ഷാപ്രവര്‍ത്തനം പോലും ദുഃസഹമാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി.കൂടുതല്‍ സൈന്യം ഇന്ന് 11 മണിയോടെ എത്തും.ദേശീയ ദുരന്തപ്രതികരണ സേനയും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്.
കൊല്ലത്ത് നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ സ്വകാര്യ ഫൈബര്‍ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്.
ചെങ്ങന്നൂരില്‍ കോസ്റ്റ് ഗാര്‍ഡ് (20 പേര്‍) ,എന്‍ഡിആര്‍എഫ് (30പേര്‍) ,ഫയര്‍ഫോഴ്സ് സംഘം , ഇന്‍ഡോ ടിബറ്റന്‍ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ കര്‍മ്മരംഗത്തുണ്ട്.താലൂക്ക് ഓഫീസിലെയും വിവിധ വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരും കണ്‍ട്രോള്‍ റൂമും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്.
കൈപ്പട്ടൂര്‍ പള്ളിയില്‍ നിരവധിപേര്‍ കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.കുട്ടികളടക്കം 1800 പേരോളം ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലാണ്.ഇന്നലെ രാത്രിയാണ് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പള്ളിയിലെ ക്യാമ്പിലെത്തിയത്.
ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്.പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കോഴഞ്ചേരിയിലും റാന്നിയിലുമായി സൈന്യത്തിന്റെ 10 ബോട്ടുകളാണ് ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും. എത്തിച്ചിരിക്കുന്നത്.അച്ചന്‍കോവില്‍,ഗവി, പൊക്കത്തോട് എന്നിവിടങ്ങളില്‍ ഇന്ന് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കും.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താന്‍ സാധിക്കും.കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- സലൃമഹമൃലരൌല.ശി എന്നതാണ് വെബ്സൈറ്റ് അഡ്രസ്.ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്.രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്.
പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമായി ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു മ്പര്‍: പത്തനംതിട്ട 0468 2225001, ചെങ്ങന്നൂര്‍: 0468 2222001.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:
കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പോലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്‍)- 9497990028
ജില്ലാ പോലീസ് കാര്യാലയം- 04682222630
മാനേജര്‍ – 9497965289
സിഐ വനിതാ സെല്‍ – 9497987057
ക്രൈം സ്റ്റോപ്പര്‍ – 04682327914
ഡിവൈഎസ്പി പത്തനംതിട്ട – 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍- 9497980250
മലയാലപുഴ പോലീസ് സ്റ്റേഷന്‍ – 9497980253
പോലീസ് കണ്‍ട്രോള്‍ റൂം – 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി – 9497987047
ആറന്‍മുള പോലീസ് സ്റ്റേഷന്‍ – 9497980226
കോയിപുറം പോലീസ് സ്റ്റേഷന്‍ – 9497980232
സിഐ ചിറ്റാര്‍ – 9497987048
ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍- 9497980228
മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ – 9497980235
സിഐ പമ്പ പോലീസ് സ്റ്റേഷന്‍- 9497987049
പമ്പ പോലീസ് സ്റ്റേഷന്‍ – 9497980229
ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980247
അടൂര്‍ ട്രാഫിക്- 9497980256
ഏനാത്ത് പോലീസ് സ്റ്റേഷന്‍ – 9497980246
സിഐ പന്തളം- 9497987051
പന്തളം പോലീസ് സ്റ്റേഷന്‍ – 9497980236
കൊടുമണ്‍ പോലീസ് സ്റ്റേഷന്‍- 9497980231
സിഐ കോന്നി – 9497987052
കോന്നി പോലീസ് സ്റ്റേഷന്‍- 9497980233
കൂടല്‍ പോലീസ് സ്റ്റേഷന്‍ – 9497980234
താന്നിത്തോട് പോലീസ് സ്റ്റേഷന്‍ – 9497980241
ഡിവൈഎസ്പി തിരുവല്ല – 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പോലീസ് സ്റ്റേഷന്‍ – 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പോലീസ് സ്റ്റേഷന്‍ – 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980230
പെരുംപെട്ടി പോലീസ് സ്റ്റേഷന്‍ – 9497980238
സിഐ റാന്നി – 9497987055
റാന്നി പോലീസ് സ്റ്റേഷന്‍ – 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ – 9497980245
പെരിനാട് പോലീസ് സ്റ്റേഷന്‍ – 9497980239
വനിതാ ഹെല്‍പ്പ് ലൈന്‍ – 9447994707
സന്നിധാനം പോലീസ് – 04735202014