ലഖ്‌നൗ: വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്മാവതിയുടെ സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്ന് യോഗി്.
പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആദിത്യനാഥ് ബിജെപി നേതാവിന്‍രെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണച്ച് സംസാരിച്ചത്.
ഉത്തര്‍പ്രദേശിലെ 22 കോടി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാവണമെന്നും ചിത്രം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി.
ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ സംസ്ഥാനത്ത് ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ ബാധിക്കുമെന്നതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്നായിരുന്നു യുപി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.