തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസുകാര്‍ നിരന്തരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും ഉന്നതതല യോഗം വിളിച്ചു.ജൂലൈ 16-ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഡിജിപി മുതല്‍ എസ്.പിമാര്‍ വരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
എസ്.ഐമാര്‍ മുതല്‍ അഡീഷണല്‍ എസ്.പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറസ് വഴിയും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പൊലീസിനെതിരായ ആരോപണങ്ങളും പരാതികളും കൂടുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.