ഇസ്ലാമാബാദ്:ഇമ്രാന്ഖാന് പാകിസ്താന് പ്രധാനമന്ത്രി പദത്തിലേക്ക്.ഇമ്രാന് ഖാന്റെ തെഹ്രിക്-ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 272ല്‍ 118 സീറ്റ് ലഭിച്ചു.നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി 60 സീറ്റുമായി രണ്ടാം സ്ഥാനത്താണ്.ബിലാവല്‍ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും സ്വതന്ത്രര്‍ 17 സീറ്റുകളിലും മുന്നില്‍ നില്‍ക്കുകയാണ്.137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.കേവല ഭൂരിപക്ഷമില്ലെങ്കിലും ഇമ്രാന് ഖാന് സ്വതന്ത്രരടക്കമുള്ളവരുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിക്കുമെന്നാണ് വിലിയിരുത്തല്‍.സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വൈകുന്നേരത്തോടെ മാത്രമേ ഫലപ്രഖ്യാപനം നടത്തുകയുള്ളെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.ഇന്നലെ രാത്രി എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍,ഖൈബര്‍പഖ്തൂണ്‍ഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തെരുവിലിറങ്ങാന്‍ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലിം ലീഗ് പാര്‍ട്ടി അനുനായികളോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
സംഘര്‍ഷം കണക്കിലെടുത്ത് പാക്കിസ്ഥാനിലുടനീളം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്ഥികളുള്പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും സ്ഥിതിഗതികള്‍ വഷളാക്കി.
Home INTERNATIONAL പാകിസ്ഥാനില്‍ ഇമ്രാന് ഖാന് പ്രധാനമന്ത്രി പദത്തിലേക്ക്:ഇമ്രാന്റെ തെഹ്രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 118 സീറ്റ്;നവാസ് ഷെരീഫിന്റെ...