ബാംഗ്ളൂർ: പ്രധാനമന്ത്രി പരിഗണിക്കേണ്ട വിഷയങ്ങളിൽ നിന്നും ബോധപൂർവ്വം ശ്രദ്ധ തിരിക്കുന്നു എന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു .കർണാടകത്തിൽ കോൺഗ്രസ് ആസ്ഥാനത്തു പത്ര-മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആസാദ് .
പാക്കിസ്ഥാൻ വലിയ ഭീഷിണിയാണെന്നു ആവർത്തിച്ചു പ്രധാനമന്ത്രി മോഡി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യക്കാരെ അപമാനിക്കുന്നത്തിനു തുല്യമാണ് .ചത്ത കുതിരയാണ് പാക്കിസ്ഥാൻ ,വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി പാക്കിസ്ഥാനെ വീണ്ടും വീണ്ടും പരാമർശിക്കുന്നു .
രാജ്യത്തിൽ അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പറയുന്നത് കേൾക്കാനില്ല .ഇന്ത്യയിലെ ഓരോ വ്യക്തിയെയും ബാധിക്കുന്ന തൊഴിലില്ലായ്മ ,കർഷകരുടെ പ്രശ്നങ്ങൾ ,വിലക്കയറ്റം നേരിടുന്നതിനെ കുറിച്ചോ ഇവർ സംസാരിക്കുന്നില്ല ആസാദ് കുറ്റപ്പെടുത്തി .