ദില്ലി:പെട്രോള്‍ ഡീസല്‍ വില താങ്ങാനാവാതെ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.സബ്സിഡിയില്ലത്ത സിലിണ്ടറിന് കൂട്ടിയത് 59 രൂപയാണ്.സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഇനി 502 രൂപ 4പൈസ നല്‍കേണ്ടി വരും.
രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വ്യക്തമാക്കി.