പാലക്കാട്:പാലക്കാട് നഗരത്തില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നു വീണു.മുന്‍സിപ്പല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപത്തെ കാലപ്പഴക്കംചെന്ന കെട്ടിടമാണ് ഒരു മണിയോടെ തകര്‍ന്നത്.മൊബൈല്‍ കടകളും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്.അപകടത്തില്‍പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല.എന്നാല്‍ ഇരുപതോളംപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്പ്പെട്ടിട്ടുണ്ടാവുമെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്.
പോലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ദുരന്തനിവാരണസേന പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയതായി മന്ത്രി എകെ ബാലന് പറഞ്ഞു.ജില്ലാകളക്ടറും പോലീസ് മേധാവിയുമുള്പ്പെടെയുള്ളവര് സ്ഥലത്തെത്തിയിട്ടുണ്ട്.