പാലക്കാട്:കല്ലടിക്കോട്ട് വന്‍ സ്ഫോടകവസ്തുശേഖരവുമായി രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റിലായി.തമിഴ്നാട് തെങ്കാശി സ്വദേശി സുശാന്ദ്രകുമാര്‍,പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് ഞായറാഴ്ച അര്‍ധരാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.തമിഴ്നാട്ടില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 160 പെട്ടികളിലായി നാലായിരം കിലോ ജലാറ്റിന്‍ സ്റ്റിക്ക്, 48 ബോക്സ് ഫ്യൂസ് വയര്‍ എന്നിവ പിടികൂടിയത്.
ലോറിയില്‍ പഴങ്ങള്‍ക്കിടയില്‍ വെച്ചാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്.സ്ഫോടക വസ്തുക്കള്‍ക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരും.