പാലക്കാട്:പാലക്കാട്ട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു.നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍ (39), പട്ടാമ്പി സ്വദേശികളായ നാസര്‍ (45), സുബൈര്‍ (39), ഫവാസ് (17), ഷാഫി (13), ഉമര്‍ ഫാറൂഖ് (20), അയിലൂര്‍ സ്വദേശികളായ നിഖില്‍, വൈശാഖ് എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.
പട്ടാമ്പി സ്വദേശികളാണ്അപകടത്തില്‍ പ്പെട്ടത്. പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയ അഞ്ച് പട്ടാമ്പി സ്വദേശികള്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവരെ കാണാന്‍ എത്തിയ ബന്ധുക്കളടക്കമാണ് ആംബുലന്‍സില്‍ കയറിയതും അപകടത്തില്‍പ്പെട്ടതും.