കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പുലിക്കുന്നേലിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തുമെങ്കിലും രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. രണ്ടിലച്ചിഹ്നത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാര്യം ജോസ് കെ മാണിയും സമ്മതിക്കുന്നു.
അതേസമയം രണ്ടിലച്ചിഹ്നത്തിലേ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കൂ എന്ന് നിര്‍ബന്ധമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ചിഹ്നത്തിന്റെ കാര്യത്തില്‍ നിയമോപദേശം തേടുകയാണ്.കെഎം മാണി തന്നെയാണ് ചിഹ്നമെന്നും പാലായില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.