എറണാകുളം: പൊതുമരാമത്തു വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ നോട്ട് ഫയൽ അനുസരിച്ചാണ് താൻ ഫയലിൽ ഒപ്പുവച്ചതെന്നു  മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു പറഞ്ഞിരുന്നു .ആ സുപ്രധാന നോട്ട് ഫയൽ ആണ് ഇപ്പൊ പൊതുമരാമത്തു വകുപ്പിൽ നിന്നും കാണാതായിരിക്കുന്നത്.നോട്ട് ഫയലുകൾ കാണാനില്ലായെന്നു വിജിലൻസ് പറയുന്നു ,നോട്ട് ഫയലുകൾ ആവശ്യപ്പെട്ടു വിജിലൻസ് പൊതുമരാമത്തു സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. കരാറുകാർക്ക് മുൻകൂറായി എട്ടുകോടിയിലേറെ രൂപ നൽകാൻ തീരുമാനിച്ച നോട്ട്  ഫയലുകളാണ്  ഇപ്പൊ കാണാതായത് .