പാലക്കാട്:ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പരാതിക്കാരി.രണ്ടാഴ്ച മുമ്പാണ് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് യുവതി പരാതി നല്‍കിയത്.ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു.പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി.ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു.
തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.