ദില്ലി:പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല.എന്നാല്‍ പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്.കമ്മീഷന്‍ കേരളത്തിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.പരാതി കിട്ടിയാല്‍ മാത്രം നടപടിയെടുക്കുമെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട്.
പാര്‍ട്ടിക്കുള്ളിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.രണ്ടാഴ്ച മുമ്പ് ബൃന്ദാകാരാട്ടിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാല്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.