കൊച്ചി:കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ താല്‍കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കിയെന്നും നിയമനത്തില്‍ കടിച്ച് തൂങ്ങി കിടക്കാന്‍ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും കോടതി വിലയിരുത്തി.
അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ അപ്പീല്‍ കോടതി അനുവദിച്ചു. നഷ്ടപരിഹാരം കിട്ടിയില്ലെന്ന ആക്ഷേപമുണ്ടെങ്കില്‍ എം-പാനലുകാര്‍ക്ക് വ്യാവസായിക തകര്‍ക്ക പരിഹാര കോടതിയെയോ ലേബര്‍ കോടതിയെയോ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.