തിരുവനന്തപുരം:കെ എസ് ആര്‍ ടി സിയില്‍ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയ താല്‍കാലിക കണ്ടക്ടര്‍മാര്‍ക്ക് ആശ്വസിക്കാം.
പിരിച്ചു വിട്ടവരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ പരിശീലനത്തിനെത്തിക്കഴിഞ്ഞു. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാവും. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരുടെ ലോംങ്മാര്‍ച്ച് ഇന്ന് സെക്രട്ടേറിയറ്റിനുമുന്നില്‍ അവസാനിച്ചപ്പോള്‍ അവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ്
മന്ത്രി പറഞ്ഞത്.