ദില്ലി:കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്റണി.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്നും അതിനായി വളരെയേറെ പണിപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും ആന്റണി പറഞ്ഞു.പുതിയ കെപിസിസി ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എ.കെ ആന്റണിയുടെ പ്രതികരണം.
സംഘടനാ പ്രവര്‍ത്തനം താഴേത്തട്ടില്‍ മുതല്‍ ശക്തമാക്കണം.കോണ്‍ഗ്രസിന് ഒരേ സ്വരത്തില്‍ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേതൃത്വം വേണം.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടണമെന്നും ആന്റണി പറഞ്ഞു.ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം പരമ്പരാഗത വോട്ടു ചോര്‍ച്ചയാണെന്നും എകെ ആന്റണി വിലയിരുത്തി.