പുല്‍വാമ:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും.വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.സിആര്‍പിഎഫ് എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കം 44 പേരാണ് ഇന്നലെ ആക്രമണത്തില്‍ മരിച്ചത്.
അഞ്ചു ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ജമ്മുകശ്മീരിലേക്ക് തിരിച്ച് പോയത്.വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്.രാജ്യത്തിന് വേണ്ടി വസന്തകുമാര്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനമുണ്ടെന്ന് സഹോദരന് സജീവന് പറഞ്ഞു.
ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണമാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ നടന്നത്.സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്ഫോടനം നടത്തിയത്.ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്.അന്വേഷണത്തിനായി എന്‍ഐഎ സംഘം നാളെ ജമ്മു കശ്മീരിലെത്തും.