പൂനെ:പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റു.പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകുമ്പോള്‍ തൊഴിലാളികള്‍ ഫാക്ടറിയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
നാല് അഗ്‌നിശമന യൂണിറ്റെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.