നടന്‍ പൃഥ്വിരാജിന്റെ ഡേറ്റ് ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ‘മൈ സ്‌റ്റോറി’യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. ചിത്രത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പരിഹാരമായി, ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാകും.

പൃഥ്വിരാജും-പാര്‍വ്വതിയുമാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുവരും അഞ്ജലി മോനോനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഡേറ്റുമായാണ് മൈ സ്‌റ്റോറി €ാഷ് ആയത്. അത് സിനിമാ മേഖലയില്‍ സ്വാഭാവികമാണ്. ഫിലിം ചേംബറിന്റെ ഇടപെടലിലുടെ അക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായി എന്ന് റോഷ്‌നി പറഞ്ഞു.

മൈ സ്‌റ്റോറിക്ക് ഒരു പ്രതിസന്ധി വന്നു. പക്ഷേ പലരും അതിനെക്കുറിച്ച് വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പലരുടെയും സഹായത്തോടെ എല്ലാം പരിഹരിക്കപ്പെട്ടു, ആരെയും പഴിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ഡേറ്റുകള്‍ മാറ്റി വെയ്ക്കാന്‍ തയ്യാറായതുകൊണ്ടാണ് ഇത് സാധ്യമായത്. അവരോട് ഒത്തിരി നന്ദിയുണ്ടെന്നും റോഷ്‌നി പറഞ്ഞു.

പോര്‍ച്ചുഗലും ഇന്ത്യയുമാണ് മൈ സ്‌റ്റോറിയുടെ ലൊക്കേഷന്‍, ഏറെ കുറേ ഭാഗങ്ങള്‍ പോര്‍ച്ചുഗലില്‍ പുര്‍ത്തിയായി. ഇനി ഇന്ത്യയിലുള്ള ഭാഗങ്ങളില്‍ പൃഥ്വിരാജ് അഭിനയിക്കും അതിനു ശേഷം അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിക്കും. ജനുവരിയോടെ പോര്‍ച്ചുഗലില്‍ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും.