തിരുവനന്തപുരം:പി കെ ശശിക്കെതിരായ പീഡന പരാതികളില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്.പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും തൃശൂര്‍ റെയ്ഞ്ച് ഐജി ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിയെ നേരില്‍ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കിട്ടിയിരിക്കുന്ന പരാതിയില്‍ കേസെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിപിക്ക് ലഭിച്ച പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയത്.പാലക്കാട് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്.ആരോപണമുന്നയിക്കുന്ന ആളോ ബന്ധുക്കളോ പരാതി നല്‍കാതെ കേസ് നിലനില്‍ക്കില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.
പെണ്‍കുട്ടി പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്.പാര്‍ട്ടിതല അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാടിലാണ് പെണ്‍കുട്ടി.മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തുവെന്നാണ് സൂചനകള്‍.