കാസര്‍കോട്:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാവുമ്പോഴാണ് ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ്.ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്.കേസില്‍ മുഖ്യ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരാപണം ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കം.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.സിബിഐ അന്വേഷണം വേണമെന്നാണ് യുവാക്കളുടെ കുടുംബത്തിന്റെ ആവശ്യം.ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെും പരാതിയില്‍ പറയുന്നു.കൊലപാതകത്തില്‍ പങ്കുള്ള രണ്ട് പേര് രാജ്യം വിട്ടെന്നും പരാതിയില്‍ പറയുന്നു്.കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രതികളുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും സിപിഎം നേതാക്കളും ചേര്‍ന്ന് പ്രതികളുടെ വീട്ടില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.