കാസര്‍കോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎം എംഎല്‍എ എ കുഞ്ഞിരാമന് പങ്കുണ്ടെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു.
കൊല ചെയ്യാനുള്ള ആസൂത്രണം നടന്നത് എംഎല്‍എയുടെ അറിവോടെയെന്നും പീതാംബരന്‍ പാര്‍ട്ടിക്കുവേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പെ സിപിഎമ്മിന്റെ ലോക്കല്‍,ഏരിയാ തലത്തില്‍ ഗൂഢാലോചനയും ആസൂത്രണവും നടന്നു. കണ്ണൂരിലെ ക്രിമിനലുകളുമായി പീതാംബരന് അടുത്ത ബന്ധമാണുള്ളതെന്നും സത്യനാരായണന്‍ പറഞ്ഞു.പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും ശരത്‌ലാലിന്റെ പിതാവ് ആവശ്യപ്പെട്ടു.