കൊച്ചി:പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.എംഎല്‍എയുടെ കയ്യിലെ എല്ലുകള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.എംഎല്‍എയുടെ ആരോപണം വ്യാജമാണെന്ന് നേരത്തേ് പോലീസ് പറഞ്ഞിരുന്നു.മെഡിക്കല്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
സിപിഐ എറണാകുളം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷവും പോലീസ് ലാത്തിച്ചാര്‍ജും നടന്നത്.ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് പൊട്ടലുണ്ടായെന്നായിരുന്നു ആരോപണം.ഭരണപക്ഷത്തെ് എംഎല്‍എയെ പോലീസ് മര്‍ദിച്ചത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.വിഷയത്തില്‍ സിഎിഐ നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ് അമര്‍ഷമുണ്ടാക്കിയിരുന്നു.വീട്ടിലിരുന്ന് എംഎല്‍എയ്ക്കല്ലല്ലോ തല്ലുകൊണ്ടത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തില്‍ എറണാകുളം ജില്ലാക്കമ്മറ്റി കടുത്ത പ്രതിഷേധമറിയിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും കാനം രാജേന്ദ്രനെതിരെ വിമര്‍ശനം ഉയര്‍ന്നു.പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞ് കാനം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നും സമാധാനപരമായി മാര്‍ച്ച് നടത്തണമെന്ന് നിര്‍ദേശം ജില്ലാക്കമ്മറ്റി അട്ടിമറിച്ചെന്നും സംസ്ഥാനക്കമ്മറ്റി പറയുന്നു.