കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.അനന്തുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ബസ് ജീവനക്കാരനായിരുന്ന അനന്തുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടി അടുപ്പം കാണിക്കാതിരുന്നതിനെത്തുടര്ന്നാണ് ഇയാള്‍ പകയോടെ ആക്രമണം നടത്തിയതെന്നുമാണ് പറയപ്പെടുന്നത്.ഇയാള്‍ ജോലി ചെയ്യുന്ന് ബസിലാണ് പെണ്‍കുട്ടി സ്ഥിരമായി സ്കൂളില്‍ പോയിരുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ അനന്തു സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു.പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.