തിരുവല്ല: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത. സേവാ സപ്താഹിന്റെ ഭാഗമായി ബിലീവേഴ്സ് ഈസ്റ്റേൺ സഭയും ഒരു വർഷം നീണ്ടു നില്ക്കുന്ന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു.
രാഷ്ട്ര നന്മയ്ക്കു വേണ്ടിയുള്ള യജ്ഞത്തിൽ ജീവിതത്തിലും നിരവധി അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്ന് സമകാലികൻ കൂടിയായ മെത്രാപോലീത്ത പ്രാർത്ഥനപൂർവ്വം ആശംസിച്ചു. രാജ്യമെമ്പാടുമുള്ള വിവിധ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ 80000 കുട്ടികൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ” സേവാ സപ്താഹിന്റെ” ഭാഗമാകും.
അനാഥരായ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ലക്ഷത്തി അറുപതിനായിരത്തില്‍പ്പരം കുഞ്ഞുങ്ങളെ നിലവിൽ “ഹോപ്പ് ഫോര്‍ ചില്‍ഡ്രന്‍” പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുന്നുണ്ടെന്നും വീണ്ടും കൂടുതൽ പേർക്ക് സഹായം എത്തിക്കുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.