ദില്ലി:പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 2500 കോടി രൂപ കൂടി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി.നേരത്തേ അടിയന്തിര സഹായമായി 600 കോടി നല്‍കിയിരുന്നു.കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്.പ്രളയ ദുരിതാശ്വാസമായി കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.
കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനഃനിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.
കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.രക്ഷാദൗത്യത്തിന് വിമാനം അയച്ചതിന് വ്യോമസേന ആവശ്യപ്പെട്ടത് 25 കോടിരൂപയാണ്.കൂടാതെ റേഷന്‍ എത്തിച്ചതടക്കം സംസ്ഥാനം 290.67 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടിയത് 2683.18 കോടി രൂപ മാത്രമാണ്.അതുകൊണ്ടുതന്നെ കേന്ദ്രം നേരത്തേ അനുവദിച്ച തുക ഒന്നിനും പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.വിദേശ സഹായം സ്വീകരിക്കുന്നതും മന്ത്രിമാര്‍ സഹായം അഭ്യര്‍ത്ഥിച്ച് വിദേശയാത്ര പോകാനിരുന്നതുമെല്ലാം കേന്ദ്രം തടഞ്ഞിരുന്നു.