തിരുവനന്തപുരം:സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്ത് പ്രളയാനന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പതിനായിരം രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ലെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല.വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കാന്‍ കുടുംബശ്രീ വഴിയാണ് തുക നല്കുകയെന്നു പറഞ്ഞെങ്കിലും, അതും നടപ്പായില്ല.വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിയ വായ്പയായി നല്‍കുമെന്നും സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.എത്ര സ്വയം സഹായസംഘങ്ങള്‍ക്കും, കുടുംബശ്രീയൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല സീസണ് തുടങ്ങാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലേയും സന്നിധാനത്തിലേയും റോഡുകളുടെയും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. പമ്പയുടെ പുനര്‍ നവീകരണത്തിനായി ഒരു ഉന്നത തല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.ആ സമിതി എത്ര തവണ യോഗം ചേര്‍ന്നു,എന്തൊക്കെ തിരുമാനങ്ങള്‍ എടുത്തുവെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.