തിരുവനന്തപുരം:സിപിഎമ്മിന്റെ പ്രാദേശീക ഘടകത്തിലടക്കം മൂല്യച്യുതി പ്രകടമാണെന്നും നേതാക്കള്‍ സുഖിമാന്‍മാരാകുന്നെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത തെറ്റു തിരുത്തല്‍ രേഖയില്‍ പറയുന്നു. നേതാക്കള്‍ ശൈലീമാറ്റത്തിനു തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്ത തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തെറ്റുതിരുത്തല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നേതൃത്വം മടികാണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റു തിരുത്തല്‍ രേഖയില്‍ ചര്‍ച്ച തുടരുകയാണ്. മൂന്നുദിവസം ചേരുന്ന സംസ്ഥാനസമിതി രേഖ ചര്‍ച്ച ചെയ്ത് അന്തിമമായി തീരുമാനിക്കും.