പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് സാധാരണക്കാർക്ക് പ്രത്യേകിച്ച് കശുവണ്ടി തൊഴിലാളികൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടായിരുന്നു .എൻ കെ പ്രേമചന്ദ്രൻ എം പി ഈ പരാതികൾ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വർ മുൻപാകെ എത്തിച്ചിരുന്നു .വിഷയം പരിഗണിച്ച മന്ത്രി പി എഫുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും നേരിട്ട് സാധാരണ പോലെ അപേക്ഷിക്കാം ,ഓൺലൈൻ അപേക്ഷ നിർബന്ധമില്ല എന്ന് തീരുമാനമെടുത്തതായി എൻ കെ പ്രേമചന്ദ്രനെ അറിയിച്ചു .