പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍തിഥി സമരത്തിനു സിനിമാലോകത്തു നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ദുല്‍ഖറും വിദ്യാര്‍ത്ഥികളെ പിന്‍തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മതനിരപേക്ഷതയും ജനാധിപത്യവും സമത്വവും ജന്മാവകാശങ്ങളാണ്, അത് തകര്‍ക്കാനുള്ള ശ്രമങ്ങളെ സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ട് പ്രതിരോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതേ സമയം നമ്മുടെ പാരമ്പര്യം അഹിംസയുടേതാണെന്ന് ഓര്‍ക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും, എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സിനിമാതാരങ്ങളായ പൃഥിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയ താരങ്ങളും സമരങ്ങളെ പിന്‍തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖറും സമരത്തെ പിന്‍തുണച്ച് തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്.