തിരുവനന്തപുരം: ഫോനി ഭീതിയകലുന്നു.ഫോനി ചുഴലിക്കാറ്റിന്റെ ദിശമാറിയതിനെത്തുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു.ഫോനി ഒഡീഷാ തീരത്തേക്ക് നീങ്ങുകയാണെന്നും അതിനാല്‍ കേരളത്തില്‍ പ്രഭാവം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയില്ല.
ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 175185 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത.തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.