കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച കളളപ്പണം അടിച്ചുമാറ്റിയ രണ്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് പിടികൂടി.ജോഗീന്ദര്‍ സിങ്,രാജ്പ്രീത് സിങ് എന്നിവരാണ് പിടിയിലായത്.ഇരുവരെയും ഉടന്‍ പഞ്ചാബ് പൊലീസിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
ജലന്തറില്‍ ഫ്രാങ്കോയുടെ സഹായിയായ ആന്റണി മാടശേരിയില്‍ നിന്ന് 16.65 കോടി രൂപയാണ് പഞ്ചാബ് പോലീസ് പിടിച്ചെടുത്തത്.എന്നാല്‍ 9.77 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് കൈമാറിയത്.ബാക്കി 7 കോടി രൂപ പോലീസ് തട്ടിയെടുക്കുകയായിരുന്നു.തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ രണ്ടുപോലീസുകാരും ഒളിവില്‍ കഴിയുന്നതിനിടെയാണ് കൊച്ചി പോലീസിന്റെ പിടിയിലായത്.
തട്ടിയെടുത്ത പണം വിദേശത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നാണ് ഇവരുടെ മൊഴി.