ദില്ലി:ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.മിഷന്‍ ശക്തി എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ എ സാറ്റ് മിസൈല്‍ ഉപയോഗിച്ച് മൂന്നുമിനിട്ടുകൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താമെന്നും രാജ്യ സുരക്ഷ ലക്ഷ്യമിട്ടാണ് 300 കിലോമീറ്റര്‍ മുകളില്‍ ഈ പരീക്ഷണം നടത്തിയതെന്നും മോദി പറഞ്ഞു.
ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ .എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ,ചൈന എന്നിവയ്ക്കുമാത്രമാണ് ഈ സൗകര്യമുള്ളത് എന്നും മോഡി പറഞ്ഞു.