കൊച്ചി:സുഹൃത്തിന് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ.പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഫയര്‍ഫോഴ്സ് യഥാസമയം എത്തിയതിനാല്‍ ദുരന്തം ഒഴിവായി.സംഘര്‍ഷത്തിനിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിഷേധം രൂക്ഷമായതിനേത്തുടര്‍ന്ന് പോലീസ് സ്ഥലത്തുനിന്നും പിന്‍വാങ്ങി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന് തിങ്കളാഴ്ച രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം അറിഞ്ഞതു മുതല്‍ സ്ഥലത്ത് കനത്ത പ്രതിഷേധമാണ്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി 292 ദിവസത്തോളം ചിതയൊരുക്കി പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.
1994-ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി,രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.ഭൂമാഫിയയാണ് തങ്ങളോട് അനീതികാണിക്കുന്നതിനു പിന്നിലെന്നാണ് പ്രീത ആരോപിക്കുന്നത്.എങ്ങനെയെങ്കിലും 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കയ്യൊഴിഞ്ഞുവെന്ന് പ്രീത പറയുന്നു.